ഗുരുവായൂർ: പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂരിൽ നിർമ്മാണം പൂർത്തിയായ ഫെസിലിറ്റേഷൻ സെന്റർ തുറന്നുകൊടുക്കുന്നതിന് തടസമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്സ് നൽകിയ നിവേദനത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേന്ദ്രമന്ത്രിയെ ലഭിക്കാത്തതിനാലാണ് ഫെസിലിറ്റേഷൻ സെന്റർ തുറക്കാത്തതെന്ന് നിവേദനത്തിൽ സൂചിപ്പിച്ചിരുന്നു. എല്ലാ തടസങ്ങളും നീക്കി ഉടൻ ഉദ്ഘാടനം ചെയ്യാനുള്ള അവസരം നൽകുമെന്ന് മന്ത്രി ഉറപ്പുനൽകിയായി ചേംബർ പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിനും സെക്രട്ടറി രവി ചങ്കത്തും അറിയിച്ചു.
ബി.ജെ.പി നേതാക്കളായ ശോഭാ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
30 സെന്റ് സ്ഥലത്ത് 13 കോടി രൂപ ചെലവിൽ നിർമ്മിച്ച ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം സെപ്തംബർ 23 ന് മുഖ്യമന്ത്രി നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ കേന്ദ്ര ടൂറിസം മന്ത്രി പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചതോടെ ഉദ്ഘാടനം മാറ്റി. ഇതുകഴിഞ്ഞ് രണ്ടരമാസമായിട്ടും ഉദ്ഘാടനം എന്നു നടക്കുമെന്നറിയാത്ത സ്ഥിതിയിലായിരുന്നു