football
നെഹ്റുയുവകേന്ദ്രയുടേയും പളളൂരുത്തി ബ്ളോക്ക് പഞ്ചായത്തിന്റേയും ആഭിമുഖ്യത്തിൽ കുമ്പളം പഞ്ചായത്തിൽനടത്തിയ ഫുട്ബാൾ മത്സരം പഞ്ചായത്ത് പ്രസിഡന്റ് സീത ചക്രപാണി പന്ത് തട്ടി ഉദ്ഘാടനംചെയ്യുന്നു

പനങ്ങാട്.നെഹ്റുയുവകേന്ദ്രയുടേയും പളളൂരുത്തിബ്ളോക്ക്പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കുമ്പളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ വിവിധയിനം മത്സരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സീത ചക്രപാണി ഉദ്ഘാടനംചെയ്തു. ഫുട്ബാൾ ,ബാഡ്മിന്റൺ,വോളിബാൾ, മത്സരങ്ങൾ നടന്നു. നാഷണൽയൂത്ത് വോളൻഡിയർ ക്രിസ്റ്റഫർ ജോസഫ്, ഫ്രണ്ട്സ് ഒഫ് നേച്ചർ ക്ളബ്ബ് ഭാരവാഹി സാഹിർ കരിം, ഹരിത ക്ലബ് ഭാരവാഹി പി.ബി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. "പ്രകൃതിയെ സംരക്ഷിക്കു,​ ജീവൻ രക്ഷിക്കൂ" എന്ന സന്ദേശവുമായി കാസർകോട് നിന്നും തിരുവനന്തപുരം വരെ സൈക്കിളിൽ യാത്ര ചെയ്ത് 14 ദിവസം പിന്നിട്ട് കുമ്പളം പഞ്ചായത്തിൽ എത്തിയ കോഴിക്കോട് സ്വദേശി സിദ്ദിക്കിന് സ്വീകരണം നൽകി.