കോലഞ്ചേരി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ വാസു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി. രാജൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോളി ബേബി, അനി ബെൻ കുന്നത്ത്, ബാബു സെയ്താലി, ജെയിംസ് പാറേക്കാട്ടിൽ, കെ.എം. പരീത് പിള്ള, ഷൈജ അനിൽ, ഹനീഫ കുഴുപ്പിള്ളി, അഖിൽ.കെ. പോൾ, എം.കെ. ഉണ്ണി, ദിബിൻ ശേഖരൻ, ലിജോ മാളിയേക്കൽ, സി.കെ. സിറാജ്, ബേസിൽ തങ്കച്ചൻ, പി.എച്ച്. അനൂപ് എന്നിവർ സംസാരിച്ചു.