കോലഞ്ചേരി: വൈദ്യുത പോസ്​റ്റുകളിൽ നോട്ടീസ് പതിച്ചാൽ പൊലീസ് കേസിൽ പ്രതിയാക്കും. രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററോ ചിഹ്നമോ ആണെങ്കിൽ പോസ്റ്റ് നില്ക്കുന്ന മേഖലയിലെ പ്രദേശിക നേതാക്കളാകും പ്രതി. മറ്റ് വിപണന പരസ്യങ്ങൾക്ക് യഥാർത്ഥ ഉടമ പ്രതിയാകും.

• കേരള പൊലീസ് ആക്ട് 120 ഡി ( ഉടമസ്ഥന്റെ അനുവാദമില്ലാതെ പോസ്റ്ററുകളോ, ചിഹ്നങ്ങളോ, എഴുത്തുകളോ പതിപ്പിക്കുന്നതിനെതിരായ നിയമം ) പ്രകാരമാണ് നടപടി.

• പോസ്​റ്റ് ഒന്നിന് 5000 രൂപ വച്ച് പിഴ ഈടാക്കാനാണ് കെ.എസ്. ഇ.ബി യ്ക്ക് നിർദ്ദേശം ലഭിച്ചത്.

• പരസ്യം പതിപ്പിച്ച പോസ്​റ്റുകളിൽ കയറുന്ന ലൈൻമാൻമാർ വഴുതി വീണ് അപകടം പതിവായി.

• കെ.എസ്.ഇ.ബിയുമായി അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പർ ബോർഡ് പതിപ്പിച്ചതടക്കം പോസ്റ്റർ വച്ചു മറയ്ക്കുന്നു.