presidant
പ്രസിഡന്റ് വി..ജയകുമാർ

മരട്: 43-ാംനമ്പർ മരട് സർവീസ് സഹകരണ ബാങ്കിലേക്കു നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് വൻവിജയം. നിലവിലെ പ്രസിഡന്റ് വി.ജയകുമാർ, മുൻപ്രസിഡന്റായിരുന്ന ടി.പി.ആന്റണി, എന്നിവരുടെ നേതൃത്വത്തിലുള്ള പാനലിലെ പതിനഞ്ചു പേരും വിജയിച്ചു.

വി.ജയകുമാറിനെ പ്രസിഡന്റായും ടി.പി. ആന്റണിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

102വർഷംപിന്നിട്ട ബാങ്കിൽ മൂന്നാം തവണയാണ് വി.ജയകുമാർ പ്രസിഡന്റാവുന്നത്. മുൻ മരട് പഞ്ചായത്ത് പ്രസിഡന്റ്, മുൻ വൈറ്റില ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ് ജയകുമാർ.

റിട്ട. അദ്ധ്യാപകനായ ടി.പി.ആന്റണി മുമ്പ് രണ്ട് പ്രാവശ്യം ബാങ്ക് പ്രസിഡന്റായിട്ടുണ്ട്. വൈറ്റില ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ്, മരട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മരട് നഗരസഭ കൗൺസിലർ പദവികളും വഹിച്ചു.

പി.ഡി.ശരത് ചന്ദ്രൻ, സി.ആർ.വിജയകുമാർ, കെ.എം.ജലാൽ, ജോസഫ് പള്ളിപ്പറമ്പിൽ, സി.പി.ജോസഫ്, കെ.വിജയൻ ,ജോർജ്ജ് ആശാരിപ്പറമ്പിൽ ,പി.കെ.ഷെരീഫ്, സിൽജു ജോസഫ് , ടെൽമ ടോമി ,ധന്യ മണിക്കുട്ടൻ, റീനവർഗീസ്, എൻ.ബി.അശോകൻ എന്നീ ഡയറക്ടർമാരും അധികാരമേറ്റു.