കൊച്ചി: ഡിസൈനിംഗ് നിർമ്മാണ രംഗങ്ങളിലെ ഉല്പന്നങ്ങൾക്ക് നൽകുന്ന 'ഡി.ബി സൂപ്പർ ബ്രാൻഡ്‌സ് '19- ആർക്കിടെക്ചറൽ പ്രോഡക്ട് ഒഫ് ദി ഇയർ' പുരസ്‌കാരങ്ങൾ 21 ന് സമ്മാനിക്കും. എറണാകുളം താജ് ഗേറ്റ്‌വേയിൽ വൈകിട്ട് 6.30 ന് ആരംഭിക്കുന്ന ചടങ്ങിൽ മുതിർന്ന ആർക്കിടെക്ടുകളും അകത്തള അലങ്കാര വിദഗ്ദ്ധരും സാംസ്‌കാരിക സമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഡിസൈനർ പബ്ലിക്കേഷൻസാണ് വോട്ടിംഗിലൂടെ മികച്ച ഡിസൈനുകൾ കണ്ടെത്തിയത്.