കൊച്ചി: അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതുൾപ്പെടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (എ.കെ.സി.എ) മറൈൻഡ്രൈവിൽ രാപ്പകൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പ്രതിഷേധജ്വാല ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി സവാളയില്ലാതെ ബിരിയാണി ഉണ്ടാക്കി. ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എമാരായ മോൻസ് ജോസഫ്, കെ.ജെ. മാക്‌സി, സിനിമാതാരം ആലപ്പി അഷറഫ്, എ.കെ.സി.എ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ്, എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ. വർഗീസ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിബി പീറ്റർ, സംസ്ഥാന വർക്കിംഗ് സെക്രട്ടറി റോബിൻ കെ. പോൾ തുടങ്ങിയവർ സംസാരിച്ചു.
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ലൈസൻസില്ലാതെ കാറ്ററിംഗ് നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക, മേഖലയെ സംരക്ഷിക്കുക, കാറ്ററിംഗിനെ അവശ്യ സർവീസായി പ്രഖ്യാപിക്കുക, ചെറുകിട വ്യവസായമായി അംഗീകരിക്കുക, അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധജ്വാല.