pedal
തിരിച്ചു വരാം, സൈക്കിൾ യാത്രയിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി തൃപ്പൂണിത്തുറയിൽ നിന്ന് മൂന്നാറിലേയ്ക്ക് സൈക്കിൾ യാത്രയിൽ പങ്കെടുത്ത 23 അംഗങ്ങൾ

കൊച്ചി: തിരിച്ചു വരാം, സൈക്കിൾ യാത്രയിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി മൂന്നാറിലേയ്ക്കും തിരിച്ചും 250 കിലോമീറ്റർ സൈക്കിൾ യാത്ര സംഘടിപ്പിച്ചു. സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്‌മയായ പെഡൽ ഫോഴ്‌സാണ് യാത്ര സംഘടിപ്പിച്ചത്. 23 പേർ യാത്രയിൽ പങ്കെടുത്തു. കാറും ബൈക്കും നിരന്തരം ഉപയോഗിക്കുന്നത് ഭാവിയിൽ കേരളത്തിന്റെ നിലനില്പിനു ഭീഷണിയാകുമെന്ന തിരിച്ചറിവാണ് സൈക്കിൾ പാതയ്ക്ക് വേണ്ടിയും സൈക്കിൾ യാത്ര ജനകീയമാക്കാനും യാത്ര സംഘടിപ്പിച്ചതെന്ന് പെഡൽ ഫോഴ്‌സ് സ്ഥാപകൻ ജോബി രാജു, കോ ഓർഡിനേറ്റർമാരായ ജോവി ജോൺ, രാഹുൽ, അനിൽ തോമസ് എന്നിവർ പറഞ്ഞു.