മൂവാറ്റുപുഴ: എസ്.ഡി.പി.ഐയും, വെൽഫെയർ പാർടിയും ആഹ്വാനം ചെയ്ത ഹർത്താൽ മൂവാറ്റുപുയിലെ ജനജീവിതത്തെ ബാധിച്ചില്ല. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ ഭാഗികമായി തുറന്നിരുന്നു. സ്വകാര്യ ബസ് ഓടിയില്ല. കെ.എസ്.ആർ.ടി. സി.യുൾപ്പെടെ എല്ലാ വാഹനങ്ങളും ഓടി. കെ.എസ്.ആർ.ടി.സി യഥേഷ്ടം സർവീസ് നടത്തിയതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായില്ല. സർക്കാർ ഓഫീസുകൾ സാധാരണ പോലെ പ്രവർത്തിച്ചു. സ്ക്കൂളുകളും കോളേജുകളും പ്രവർത്തിച്ചു. പ്രകടനം നടത്താനായി എത്തിയ ഹർത്താലനുകൂലികളായ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻകരുതലെന്ന നിലയിൽ ഹർത്താലനുകൂലികളായ എസ്.ഡി.പി.ഐ.യിലും, വെൽഫെയർ പാർടിയിലുംപെട്ട 30 പേരെ തിങ്കളാഴ്ച വെെകിട്ട് അറസ്റ്റ് ചെയ്തിരുന്നു. പായിപ്ര, വാളകം, മാറാടി, ആരക്കുഴ , ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട് ആയവന പഞ്ചായത്തുകളിലും ഹർത്താൽ ജന ജീവിതത്തെ ബാധിച്ചില്ല. സ്വകാര്യ വാഹനങ്ങളുൾപ്പടെ എല്ലാ വാഹനങ്ങുംഓടിയിരുന്നു. വ്യാപാര സ്ഥാനങ്ങൾ മിക്കയിടങ്ങളിലും തുറന്നിരുന്നു. സർക്കാർ ആഫീസുകൾ സാധാരണ പോലെ പ്രവർത്തിച്ചു. എല്ലായിടങ്ങളിലും പൊലീസിന്റെ കനത്ത ജാഗ്രതയുണ്ടായിരുന്നതിനാൽ എങ്ങും അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.