പനങ്ങാട്: സ്വരലയസംഗീതക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാനമേളയുടെ പശ്ചാത്തലത്തോടെആഴ്ചയിൽ രണ്ട് ദിവസം സംഗീതാലാപനത്തിന് അവസരം നൽകുന്ന സ്ഥിരം വേദിആരംഭിച്ചു.ആഴ്ചയിലെഎല്ലാവെളളിയും,ഞായറും വൈകീട്ട് 6മുതൻ.9 വരെസംഗീതപ്രേമികൾക്ക് സ്വരലയയുടെ ആസ്വാദകസദസിന് മുമ്പാകെ പാടാം.. 22ന് 2 മണിക്ക് സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർ അനുസ്മരണ കരോക്കെ ഗാനമത്സരം നടക്കും. മികച്ച ഗായകർക്ക് കാഷ് അവാർഡ് ലഭിക്കും .ജോൺസൺ മാസ്റ്ററുടെ ഭാര്യറാണി ജോൺസൺസമ്മാനദാനം നിർവ്വഹിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 7907958551എന്ന നമ്പറിൽ വിളിക്കണമെന്ന് ക്ളബ്ബ് പ്രസിഡന്റ് ബാലകൃഷ്ണൻ തെങ്ങുമ്പിളളിൽ അറിയിച്ചു.കരോക്കെആർട്ടിസ്റ്റായഎം.എക്സ് ആന്റണി സെക്രട്ടറിയും,വിവിധ ഗാനമേളകളിൽപങ്കെടുക്കുന്ന മിനിആന്റണി,സെബാസ്റ്റ്യൻ,സുനിൽ എന്നിവർ അംഗങ്ങളായ സമിതിയാണ് സ്വരലയയുടെ അമരക്കാർ.