കൊച്ചി : ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 20 ന് കലൂർ എ.ജെ. ഹാളിൽ നീതിമേള സംഘടിപ്പിക്കും. ബാങ്കുകളുടെ ജപ്തി നടപടി നേരിടുന്നവർക്കും സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കും ആവശ്യമായ നിയമസഹായം ഉൾപ്പെടെ നൽകുമെന്ന് സമിതി പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ അറിയിച്ചു. ജസ്റ്റിസ് കെമാൽപാഷ ഉച്ചയ്ക്ക് 1.30 മേള ഉദ്ഘാടനം ചെയ്യും. നിയമസഹായം ആവശ്യമുള്ളവർക്ക് അപേക്ഷയും രേഖകളുമായി മേളയിൽ പങ്കെടുക്കാം.