അങ്കമാലി :അങ്കമാലി നഗരസഭ വികസനോത്സവത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പുമായി സഹകരിച്ച് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ "വിമുക്തി"കൂട്ടയോട്ടം നടത്തി. ടെൽക്ക് കവാടം മുതൽ പഴയ നഗരസഭ ഓഫീസ് പരിസരം വരെയാണ് കൂട്ടയോട്ടം . ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. എസ് രഞ്ജിത്ത് ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു നഗരസഭ ചെയർപേഴ്സൺ എം എ ഗ്രേസി അദ്ധ്യക്ഷത വഹിച്ചു മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ മുഖ്യ പ്രഭാഷണം നടത്തി മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി, മാരത്തോൺ റണ്ണർ ഡെന്നി തെറ്റയിൽ, തുടങ്ങിയവർ സംസാരിച്ചു .വൈസ് ചെയർമാൻ എം എസ് ഗിരീഷ് കുമാർ സ്വാഗതവും നഗരസഭ സെക്രട്ടറി ബീന എസ് കുമാർ നന്ദിയും പറഞ്ഞു.