മൂവാറ്റുപുഴ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പായിപ്ര സ്ക്കൂൾ ജംഗ്ഷനിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസി കെ.ഏലിയാസ് പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു. പി.എം. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, ഗ്രാമ പഞ്ചായത്ത് വെെസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം, ബ്ലോക്ക് പ‌ഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത്, റഷീദ് പറമ്പിൽ, പഞ്ചായത്ത് മെർമ്പ‌മാരായ പി.എസ്. ഗോപകുമാർ, നസീമ സുനിൽ എന്നിവർ പ്രസംഗിച്ചു.