കോലഞ്ചേരി: നിർധന വിധവകൾക്ക് ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ വാരിയർ ഫൗണ്ടേഷൻ മഴുവന്നൂരിൽ നിർമ്മിച്ച ഒമ്പത് വീടുകളുടെ ഗൃഹ പ്രവേശം നടന്നു. വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ, ബ്ളോക്ക് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ തുടങ്ങിയവർ സംസാരിച്ചു.