കാലടി: മലയാറ്റൂർ നക്ഷത്ര തടാകം മെഗാ കാർണിവെൽ 2019ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മണപ്പാട്ട് ചിറക്ക് ചുറ്റും നക്ഷത്രങ്ങൾ തൂക്കുന്ന പണി പുരോഗമിക്കുകയാണ്. തടാകത്തിന് ചുറ്റും വർണ്ണ നക്ഷത്രങ്ങൾ അണിയിച്ചൊരുക്കുന്നതിന് പത്തോളം ഇലക്ട്രിഷ്യൻമാർ കഠിന പ്രയത്നം നടത്തുകയാണ്. നക്ഷത്ര തടാകം മെഗാ കാർണിവെല്ലിന്റെ സ്വാഗത സംഘം ഓഫിസിന്റെ പ്രവർത്തനം മലയാറ്റൂരിലെ അടിവാരത്തെ പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിച്ചു.സ്വാഗത സംഘം ഓഫിസിന്റെ പ്രവർത്തനം റോജി എം.ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം സാംസൺ ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് ബിബി സിബി, വൈസ് പ്രസിഡൻറ് ഷാഹിൻ കണ്ടത്തിൽ, ജനകീയ വികസന സമിതി ചെയർമാൻ സുരേഷ് മാലി, ജോയിൻറ് സെക്രട്ടറി ലിയോ ജോസ്, എക്സി.അംഗങ്ങളായ സിജു നടുക്കുടി, ജോയ് മഞ്ഞളി, വിൽസൺ മലയാറ്റൂർ, സണ്ണി പി.ജെ., മീഡിയ കൺവീനർ സ്റ്റീഫൻ മാടവന, മെഗാ കാർണിവൽ ജോ. കൺവീനർ ജോബി തോമസ്, ജിതിൻ തോമസ് എന്നിവർ പങ്കെടുത്തു.