മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമതിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികം വിഷയമാക്കി സംഘടിപ്പിച്ച സംവാദസദസ് താലൂക്ക് ലെെബ്രറികൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. ലെെബ്രറി പ്രസിഡന്റ് എം.കെ. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. കവയത്രി സിന്ധു ഉല്ലാസ് വിഷയാവതരണം നടത്തി. പി.എൻ. ഗോപി, പി.എൻ. ശ്രീധരൻ, പി.ഒ. ജയൻ,എന്നിവർ സംസാരിച്ചു. മീങ്കുന്നം ലെെബ്രറി, പെരിങ്ങഴ ഇ.കെ. നയനാർ മെമ്മോറിയൽ ലെെബ്രറി, മേമടങ്ങ് പൊതുജനമിത്രലെെബ്രറി എന്നിവിടങ്ങളിൽ ലെെബ്രറി പ്രവർത്തകർ സംവാദ സദസിൽ പങ്കെടുത്തു.