മൂവാറ്റുപുഴ: കേരള സഹകരണ ഫെഡറേഷൻ ജില്ലാ സമ്മേളനം മൂവാറ്റുപുഴ വെെസ് മെൻ ഓഡിറ്റോറിയത്തിൽ ഫെഡറേഷൻ സംസ്ഥാന വെെസ് പ്രസിഡന്റ് പി. ആർ.എൻ. നമ്പീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എസ്. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മാത്യു വി.ദാനിയേൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വെെസ് പ്രസിഡന്റ് വിൻസെന്റ് ജോസഫ്, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.കെ.ചന്ദ്രൻ, സി.എം.പി. ജില്ലാ സെക്രട്ടറി പി.രാജേഷ് എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് അംഗങ്ങളായ പി.പി. എൽദോസ്, അവറാച്ചൻ, കെ.വി. സരോജം, പെരുമ്പാവൂർ സർക്കിൾ സഹകരണ യൂണിയനിലേക്ക് തിരഞ്ഞടുക്കപ്പെട്ട ശാന്ത നമ്പീശൻ എന്നിവരെ സമ്മളനത്തിൽ ആദരിച്ചു. 22 അംഗ ഭരണ സമതിയെ സമ്മേളനം തിരഞ്ഞെടുത്തു. ഭാരവാഹികളായി എം.എസ്. സുരേന്ദ്രൻ ( പ്രസിഡന്റ്), വിൻസെന്റ് ജോസഫ്, ശാന്ത നമ്പീശൻ ( വെെസ് പ്രസിഡന്റുമാർ), മാത്യു വി. ദാനിയേൽ ( സെക്രട്ടറി), അഡ്വ.. പ്രേംനാഥ്, എം.കെ.എ ലത്തീഫ് ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.