കൊച്ചി: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മനാടായ ആലപ്പുഴയിലെ ചന്തിരൂരിൽ ജന്മഗൃഹസമുച്ചയത്തിന് 22ന് ഞായർ രാവിലെ 11.30 ന് ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി ശിലയിടും.

ആറ് ഏക്കറിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ കേന്ദ്രങ്ങളിലൊന്നായിട്ടാണ് ജൻമഗൃഹ സമുച്ചയം വിഭാവനചെയ്യുന്നത്.

ശിലാസ്ഥാപനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എ. എം. ആരീഫ് എം. പി. അദ്ധ്യക്ഷനാകും. ഷാനിമോൾ ഉസ്മാൻ.എം.എൽ.എ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുക്കും.

• 20ന് ആരംഭിക്കുന്ന തീർത്ഥയാത്രയോടനുബന്ധിച്ചാണ് ഗുരുസ്ഥാനീയ ശിഷ്യപൂജിത ഗുരുവിന്റെ ജന്മസ്ഥലമായ ചന്തിരൂരിൽ എത്തുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരത്തെ പോത്തൻകോട് കേന്ദ്രാശ്രമത്തിൽ നിന്നും തിരിക്കുന്ന ശിഷ്യപൂജിതയുടെ തീർത്ഥയാത്രാസംഘം വൈകുന്നേരം 5.30ന് ഹരിപ്പാട് ആശ്രമത്തിലെത്തും.
• 21ന് രാവിലെ 9.30ന് ആലപ്പുഴ നോർത്ത് ആര്യാടുള്ള ശാന്തിഗിരി ഏരിയാ ഓഫീസിൽ വരവേൽപ്പ്. 11.30ന് ചന്തിരൂരിലെ ഗുരുവിന്റെ ജന്മഗൃഹത്തിലെത്തുന്ന ശിഷ്യപൂജിതയെ പൂർണകുംഭം നൽകി സ്വീകരിക്കും.

• 23ന് വൈകുന്നേരം മൂന്നിന് ശിഷ്യപൂജിത കൊച്ചിയിൽ പാലാരിവട്ടത്തെ ശാന്തിഗിരി ഉപാശ്രമത്തിലെത്തും.

• 24നും 25നും ഭക്തർക്ക് ദർശനം. 24ന് വൈകുന്നേരം ആറിന് വർണ്ണാഭമായ ദീപപ്രദക്ഷിണം.

• 25ന് വൈകുന്നേരം ഗുരുസ്ഥാനീയ പോത്തൻകോട്ടെ കേന്ദ്രാശ്രമത്തിലേക്ക് മടങ്ങും.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി തുടങ്ങി നിരവധി സന്യാസിമാർ തീർത്ഥയാത്രയിൽ ശിഷ്യപൂജിതയെ അനുഗമിക്കും.