ആലുവ: മണ്ണും വെള്ളവും സംരക്ഷിച്ചുകൊണ്ട് ഭക്ഷ്യോത്പാദനത്തിൽ കൂടുതൽ മുന്നേറാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിനെ ശാസ്ത്രീയമായി പുന:സംഘടിപ്പിക്കണമെന്നും സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ആവശ്യപ്പെട്ടു.
കേരള സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനിയറിംഗ് സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ണ് സംരക്ഷണത്തിന് ആധുനിക പദ്ധതികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. ജലലഭ്യതയിലെ അപര്യാപ്തത പരിഹരിക്കക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ ഷാനവാസ് ഖാൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. സജീവ്, സി.എ. അനീഷ്, സംസ്ഥാന കമ്മിറ്റി അംഗം പി. അജിത്ത്, ജോയിന്റ് കൗൺസിൽ ജില്ല സെക്രട്ടറി ശ്രീജി തോമസ്, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി.പി. സജേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ജയരാജൻ സ്വാഗതവും എറണാകുളം ജില്ലാ പ്രസിഡന്റ് ഷീബ വർഗീസ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എം. ശ്രീകാന്ത് (പ്രസിഡന്റ്), ആന്റോ ജാസ്മിൻ, സുമേഷ് കുമാർ, അനിൽകുമാർ (വൈസ് പ്രസിഡന്റുമാർ), പി. ജയരാജൻ (ജനറൽ സെക്രട്ടറി), സന്തോഷ്‌കുമാർ, പ്രീത, ജേക്കബ്, വി.പി. സുജേഷ് (സെക്രട്ടറിമാർ), ജി. സജീവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.