കൊച്ചി:ദക്ഷിണേന്ത്യൻ തൊഴിൽ സമ്മേളന ബുധനാഴ്ച എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കും. കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കമാർ ഗാങ്‌വർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും. കേരളത്തിനു പുറമേ കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിൽ വകുപ്പ് മന്തിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.
പുതിയ പെൻഷൻ പദ്ധതികൾ, സേഫ്‌ടി ഹെൽത്ത് കോഡ്, ഇ.എസ്.ഐ കോർപ്പറേഷന്റെ സേവനങ്ങൾ മെച്ചപ്പെടുത്തൽ, നാഷണൽ കരിയർ സർവീസ് പോർട്ടൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളുണ്ടാകും. വിവിധ തൊഴിൽ വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും കോൺഫറൻസിൽ ചർച്ച ചെയ്യും.വൈകിട്ട് നാലിനാണ് സമാപന സമ്മേളനം.