bindu-gopalakrishnan
കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യവസായ ബോധവത്കരണ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വ്യവസായ സംരഭകർക്ക് വേണ്ടി വ്യവസായ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി പ്രകാശ്, ഗായത്രി വിനോദ്, പ്രീത സുകു, പഞ്ചായത്ത് അംഗം മേരി പൗലോസ്, ബിഡിഒ വി.എൻ സേതുലക്ഷ്മി, താലൂക്ക് വ്യവസായ ഓഫീസർ വി എച്ച് അബ്ദുൾ നസീർ, ബ്ലോക്ക് വ്യവസായ ഓഫീസർ ജിബിൻ ജോയി എന്നിവർ പ്രസംഗിച്ചു. റിട്ടയർഡ് വ്യവസായ ഓഫീസർമാരായ പി രാജൻ, ബിജോയ്കുമാർ ആർ നായർ എന്നിവർ ക്ലാസുകൾ നയിച്ചു.