കൊച്ചി: സംസ്ഥാനത്തെ അഞ്ചു ലക്ഷത്തിലധികം വരുന്ന ഭൂരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഭൂ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കൺവെൻഷൻ നടത്തുന്നു. രാവിലെ 11 ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന യോഗംഎം.ജി യൂണിവേഴ്സിറ്റി ഗാന്ധിയൻ സ്റ്റഡീസ് മുൻ ഡയറക്ടർ ഡോ.എം.പി.മത്തായി ഉദ്‌ഘാടനം ചെയ്യും. കെ.ഗുപ്തൻ കപികാട് അദ്ധ്യക്ഷനാകും. എസ്.രാമനുണ്ണി സ്വാഗതം പറയും. വിവിധ സ്ഥലങ്ങളിലെ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയവരെ ചടങ്ങിൽ ആദരിക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമാപന യോഗത്തിൽ കുമ്മനം രാജശേഖരൻ, എം.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. ഹരി വെണ്ണിയൂർ കൃതജ്ഞത പറയും.