ആലുവ: പൗരത്വ ബില്ലിനെതിരെ ആലുവ മേഖലയിലെ മഹല്ല് ജമാഅത്തുകളുടെ സംയുക്ത പ്രതിഷേധ റാലിയും മഹാസംഗമവും ഇന്ന് നടക്കും. വൈകീട്ട് 4.30ന് കുട്ടമശേരിയിൽ നിന്ന് പ്രകടനം ആരംഭിച്ച് മാറമ്പിള്ളി കവലയിൽ സമാപിക്കും. മഹാസംഗമത്തിൽ എം.പിമാരായ ബെന്നി ബഹനാൻ, എൻ.കെ. പ്രേമചന്ദ്രൻ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ഫൈസി ഓണമ്പിള്ളി, കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, മുൻ മന്ത്രി ടി.എച്ച്. മുസ്തഫ, മുൻ എം.എൽ.എ എ.എം.യൂസഫ് , പഞ്ചായത്ത് പ്രസിഡൻറുമാരായ ഷറീന ബഷീർ, കെ.എ.രമേശൻ എന്നിവർ പങ്കെടുക്കും.