വൈപ്പിനിൽ ബസ് സർവീസ് പൂർണമായും സ്തംഭിച്ചു. മറ്റുവാഹനങ്ങൾ യഥേഷ്ടം ഓടി. നിരത്തുകൾ ടൂ വീലറുകളെ കൊണ്ട് നിറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിലും ആളില്ലാത്തതിനാൽ ഉച്ചയോടെ അടച്ചു. സർക്കാർ ഓഫീസുകൾ , ബാങ്കുകൾ, സ്‌കൂളുകൾ തുടങ്ങിയയെല്ലാം തുറന്ന് പ്രവർത്തിച്ചു.
വിവിധ ജമാ ആത്തുകളുടെ ആഭിമുഖ്യത്തിൽ രാവിലെ പ്രതിഷേധറാലി നടത്തി. നായരമ്പലം മഹല്ല് ജുമാമസ്ജിദിൽ നിന്നാരംഭിച്ച റാലി എടവനക്കാട് സമാപിച്ചു. സമ്മേളനം ഖത്തീബ് സലിം നദ് വി ഉത്ഘാടനം ചെയ്തു.