കൊച്ചി: കർഷകതൊഴിലാളി പെൻഷൻ മൂവായിരം രൂപയായി വർദ്ധിപ്പിച്ച് കുടിശിക സഹിതം ഉടൻ വിതരണം ചെയ്യണമെന്ന് അഖില കേരള കർഷക തൊഴിലാളി യൂണിയൻ (യു.ടി.യു.സി )ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ആർ.എസ്.പി ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.കെ.പുരുഷോത്തമൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മുണ്ടക്കയം സോമൻ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി കെ.വി.സുധീർബാബു (പ്രസിഡന്റ്), കെ.എം.ബക്കർ,അഡ്വ.ബിജിമോൻ കാമ്പിശേരി (വൈസ് പ്രസിഡന്റുമാർ), പി.ടി.സുരേഷ്‌ബാബു (സെക്രട്ടറി) സി.മണി, ഹനീഫ എ.എം (ജോ.സെക്രട്ടറിമാർ).സി.കെ. ദിലീപ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.