കൊച്ചി: ക്രിസ്മസ് ആഘോഷങ്ങൾക്ക് മധുരം പകർന്ന് റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ലാൻഡ്‌സ് എൻഡ് 'ദി ക്രിസ്മസ് ബേക് ഒഫ്' എന്ന പേരിൽ കേക്ക്, മോക്ക്‌ടെയിൽ മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ ഷെഫ് കിച്ച ഉദ്ഘാടനം ചെയ്തു. റോട്ടറി വിഭാഗം കേക്ക് നിർമാണത്തിൽ ജിഷ സോജൻ മോക്‌ടെയ്ൽ വിഭാഗത്തിൽ ശബീല, പൊതുജനങ്ങൾക്കായുള്ള മത്സരത്തിൽ ക്രിസ്റ്റീന ജോർജ് എന്നിവർ ഒന്നാം സ്ഥാനം നേടി. ഫുഡ് സ്‌റ്റൈലിസ്റ്റും, വ്‌ളോഗറുമായ ലിസ ജോജി, ഷെഫുമാരായ ജിഷോ തോമസ്, രാജീവ് മേനോൻ എന്നിവരടങ്ങുന്ന മൂന്നംഗ ജഡ്ജിങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.