മൂവാറ്റുപുഴ: തെരുവോര കച്ചവടക്കാരന്റെ പന്ത്രണ്ടായിരത്തോളം രൂപ തട്ടിയെടുത്തു. നഗരത്തിലെ വാഴപ്പിള്ളി ജംഗ്ഷനിൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. വാഴപ്പിള്ളിയിൽ ആപ്പേ ഓട്ടോറിക്ഷയിൽ പഴ വർഗങ്ങൾ വിറ്റുവരുന്ന കാലാമ്പൂർ കണി കൂടി സൈയ്തുമുഹമ്മദിന്റെ പണമാണ് തട്ടിയെടുത്തത്. സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനയെത്തിയ ഇതര സംസ്ഥാനക്കാരൻ വണ്ടിയിൽ ബക്കറ്റിൽ സൂക്ഷി ച്ചിരുന്ന പണം തട്ടിയെടുത്തു ഓടി രക്ഷപെട്ടുകയായിരുന്നു. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.