ആലുവ:വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് പി.ഡി.പി ജില്ല കമ്മിറ്റി റെയിൽവേസ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കേന്ദ്രകമ്മിറ്റി അംഗം വി.എം. അലിയാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി.എ. മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, അഷറഫ് വാഴക്കാല, ഫൈസൽ കടൂപ്പാടം, ഷെജീർ കുന്നത്തേരി തുടങ്ങിയവർ പ്രസംഗിച്ചു.