puthuvype
പുതുവൈപ്പില്‍ ഐ ഒ സി യുടെ നിര്‍ദിഷ്ടഎല്‍ പി ജി സംഭരണകേന്ദ്രത്തിന്‍റെ പ്രൊജക്റ്റ്‌ സൈറ്റ് 31.10.2019 ലെ കടലാക്രമണത്തില്‍

വൈപ്പിൻ : പുതുവൈപ്പിൽ ഐ .ഒ .സി യുടെ എൽ പി ജി ടെർമിനൽ നിർമ്മാണം പുനരാരംഭിച്ചതിൽ പ്രതിഷേധിച്ച; ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ അനിശ്ചിത കാല സത്യാഗ്രഹം നടത്തും . പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന വാർഡിൽ കളക്ടറുടെ നിരോധനാജ്ഞ നിലവിലുള്ളതിനാൽ ഓഫീസിനു മുന്നിലെ സംസ്ഥാന പാതയുടെ കിഴക്ക് വശമായിരിക്കും സത്യാഗ്രഹം നടത്തുക. ഇവിടെ നിരോധനാജ്ഞ നിലവില്ല. നിർമ്മാണം അനുവദിച്ചുകൊണ്ടുള്ള ദേശീയഹരിതട്രൈബ്യൂണലിന്റെ വിധിക്കെതിരെനൽകി​യ അപ്പീൽ സുപ്രീംകോടതി തള്ളിയെന്ന ഐ ഒ സി യുടെ നിലപാട് വസ്തുതവിരുദ്ധമാണെന്ന് സമരസമിതി ആരോപിച്ചു.

പുതുവൈപ്പ് ലൈറ്റ് ഹൗസിന് വടക്കുവശമുള്ള ഐ ഒസി യുടെ പ്രൊജക്ട് സൈറ്റിലേക്ക് 21 ന് സമരസമിതി മാർച്ച് നടത്തും.