കൊച്ചി: അവികസിത പ്രദേശമായിരുന്ന ചിറ്റൂരിൽ സി.ബി.എസ്.ഇ സ്കൂൾ സ്ഥാപിക്കാൻ കഴിഞ്ഞത് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മുൻ സീനിയർ മാനേജറും ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ നേതാവുമായിരുന്ന ടി.എൻ.മദനന്റെ നിശ്ചയദാർഡ്യം കൊണ്ടുമാത്രമാണെന്ന് ജസ്റ്റിസ്.കെ.സുകുമാരൻ പറഞ്ഞു. മദനൻ സ്മാരക മെറിറ്റ് അവാർഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. വി.കരുണാകരൻ അദ്ധ്യക്ഷനായി. സെബാസ്റ്റ്യൻ പോൾ മുഖ്യ പ്രഭാഷണം നടത്തി. ഗോപിനാഥ് പനങ്ങാട്, ഇ.എൻ.നന്ദകുമാർ,പി.ആർ.ജയകൃഷ്ണൻ, ടി.എൻ.ആരോമലുണ്ണി എന്നിവർ സംസാരിച്ചു.