വൈപ്പിൻ : അപൂർവമായ ആകാശകാഴ്ച ഒരുക്കുന്ന ഡിസംബർ 26 ലെ വലയസൂര്യഗ്രഹണം കാണുവാൻ പരിശീലനം നൽകും. 22 ന് 3 മണി മുതൽ 4 മണി വരെ പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഹാളിലാണ് പരിശീലനം. പള്ളിപ്പുറം പഞ്ചായത്ത്റസിഡൻസ് അപെക്‌സ് കൗൺസിൽ ഒരുക്കുന്ന പരിശീലനപരിപാടിയിൽ ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകർ പങ്കെടുത്ത് വിശദീകരണം നൽകും.സൂര്യഗ്രഹണം കാണുന്നതിനുള്ള ഉപകരണങ്ങളും പരിചയപ്പെടുത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ബന്ധപ്പെടണമെന്ന് സെക്രട്ടറി പി കെ ഭാസി അറിയിച്ചു.