gimesh
ജിമേഷ്

അങ്കമാലി: മുത്തശ്ശിയുടെ അന്ത്യകർമ്മത്തിൽ പങ്കെടുത്ത് സ്‌കൂട്ടറിൽ
വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവാവ് ടാങ്കർലോറി കയറിമരിച്ചു.കറുകുറ്റി നോർത്ത് പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മഠത്തുംകുടിവീട്ടിൽ എം.സി.പോളച്ചന്റെ മകൻ ജിമേഷ

ാണ് (22) മരിച്ചത്.ചൊവ്വാഴ്ച
ഉച്ചയ്ക്ക് 1.15ന് സി.എസ്.എ.ഓഡിറ്റോറിയത്തിന് സമീപംറോഡിലെ കുഴിയിൽ ചാടാതിരിക്കാൻ മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് അപകടം. ജിമേഷ് സഞ്ചരിച്ചിരുന്നസ്‌കൂട്ടർകാറിലിടിച്ച്ടാങ്കർലോറിയ്ക്കടിയിലേയ്ക്ക്മറിയുകയായിരുന്നു.ജിമേഷിന്റെ അമ്മയുടെ അമ്മതാന്നിപ്പുഴ കോച്ചിലാൻ വീട്ടിൽ
മറിയം പൈലി കഴിഞ്ഞദിവസംമരണമടഞ്ഞിരുന്നു.ടാങ്കർ ലോറി കാലടി ഭാഗത്തേയ്ക്ക് വരികയായിരുന്നു.എറണാകുളം ചാവറ
ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായ ജിമേഷ്
പഠനത്തിന്റെ ഭാഗമായി നായത്തോട് ക്വാളിറ്റി എയർപോർട്ട് ഹോട്ടലിൽജോലി ചെയ്തിരുന്നു .അമ്മ: ഷൈജി
സഹോദരങ്ങൾ:അനീഷ(നഴ്‌സ് കോലഞ്ചേരി മെഡിക്കൽ മിഷൻ
ആശുപത്രി),ജിസോ(വിദ്യാർത്ഥി).സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന്
കറുകുറ്റി ക്രിസ്തുരാജ ആശ്രമം പള്ളി സെമിത്തേരിയിൽ.