kummanam-rajasekharan

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ആശയക്കുഴപ്പവും ഭയാശങ്കയുമുണ്ടാക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പിന്തിരിയണമെന്ന് ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു.

ഈ നിയമം കൊണ്ട് ആർക്കാണ് അപകടം എന്നതുൾപ്പെട 12 ചോദ്യങ്ങളും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയുന്നവർക്ക് ഭരണഘടന എങ്ങനെ സംരക്ഷിക്കാനാവും?
. ശബരിമല വിധി വന്നപ്പോൾ നടപ്പിലാക്കുക ഭരണഘടനാപരമായ ബാധ്യതയാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പാർലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാൻ ബാധ്യതയില്ലേ? ഇന്ത്യയിൽ മുസ്ലീങ്ങൾ അഞ്ചു ശതമാനം വർദ്ധിച്ചപ്പോൾ ബംഗ്ലാദേശിലും പാകിസ്ഥാനിലും ഹിന്ദു ബൗദ്ധ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ 15 - 20 ശതമാനം കുറഞ്ഞുവെന്ന യാഥാർത്ഥ്യം എന്തിന് മറച്ചുവയ്ക്കുന്നു?..അക്രമികളുടെ അതേ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രക്ഷോഭങ്ങൾ നടത്തുക വഴി ജനാധിപത്യ മൂല്യങ്ങൾ കുഴിച്ചുമൂടുകയല്ലേ സി.പി.എമ്മും കോൺഗ്രസും ചെയ്യുന്നത്?-

കുമ്മനം ചോദിക്കുന്നു