harthal-prakatanam
ഹർത്താൽ അനുകൂലികൾ പറവൂർ നഗരത്തിൽ നടത്തിയ പ്രകടനം.

പറവൂർ മേഖലയിൽ ഹർത്താൽ ഭാഗികമായിരുന്നു. ഇരുചക്രവാഹനങ്ങളും കാറുകളും നിരത്തിലിറങ്ങി. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള ഏതാനും സർവീസുകൾ നടത്തി. സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും ഓടിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. മിക്ക സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിച്ചെങ്കിലും ഹാജർ കുറവായിരുന്നു. സർവീസ് നടത്തിയ സ്വകാര്യ ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.

വിദ്യാലയങ്ങളിൽ പരീക്ഷകൾ മുടക്കമില്ലാതെ നടന്നു. ഹർത്താൽ അനുകൂലിച്ചു സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്ത പ്രതിഷേധ പ്രകടനം നഗരത്തിൽ നടത്തി. പൊലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനു കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തതായി സബ് ഇൻസ്പെക്ടർ സോണി മത്തായി പറഞ്ഞു. കടകൾ അടപ്പിക്കാന ശ്രമിച്ച ഒമ്പതു പേരെപൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ പൊലീസ് കേസെടുത്ത് ജാമ്യത്തിൽ വിട്ടു.