പറവൂർ : ദേശിയപാത 66 ൽ മൂത്തകുന്നം മുതൽ മഞ്ഞുമ്മൽ കവല വരെയുള്ള ഭാഗത്തെ കുഴികൾ അടിയന്തിരമായി പാച്ച് വർക്കുകൾനടത്തുന്നതിനായി ഒരു കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. മകര വിളക്കുമായി ബന്ധപ്പെട്ട് വാഹന തിരക്ക് വർദ്ധിക്കുന്നതിന് മുമ്പ് പാച്ചുവർക്കുകൾ തീർത്ത് സഞ്ചാരയോഗ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു.