കോലഞ്ചേരി: കിങ്ങിണിമറ്റം നെഹ്റു സ്മാരക വായനശാലയിൽ കവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ കവിതകളും ജീവിതവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. പി.സി വാസു അദ്ധ്യക്ഷനായി. ടി.കെ ശശി വിഷയം അവതരിപ്പിച്ചു. എം.വി ഹരിലാൽ, അഖിൽ പി.വാസു, എം.കെ വിശ്വംഭരൻ, നവീൻ മോഹനൻ എന്നിവർ സംസാരിച്ചു.