പറവൂർ : ദേശിയപാത 66ൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ നിർമ്മാണം പൂർത്തിയാകുന്നതു വരെ പറവൂർ മുൻസിപ്പൽ കവല മുതൽ മൂത്തകുന്നം ലേബർ ജംഗ്ഷൻ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ദേശിയപാത വിഭാഗം അധികൃതർ അറിയിച്ചു. രാവിലെ എട്ട് മണി മുതൽ ഇതുവഴി വാഹനങ്ങൾക്കും കടന്ന് പോകാൻ കഴിയില്ല. മൂത്തകുന്നം മുതൽ മുനമ്പം കവല വരെ പണികൾ നടക്കുന്ന സമയത്ത് പറവൂരിൽ നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പേകേണ്ട വാഹനങ്ങൾ മുനമ്പം കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാച്ചാംതുരുത്ത് വഴി കുര്യാപ്പിള്ളി സൗത്തിലെത്തി കടന്നുപോകണം. മൂത്തകുന്നത്ത് നിന്ന് പറവൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഗോതുരുത്ത് പാലം വഴി വടക്കുംപുറം ചേന്ദമംഗലം വഴി പറവൂരിൽ എത്തണം. മുനമ്പം കവലയിൽ നിന്ന് മുൻസിപ്പൽ കവല വരെയുള്ള പണികൾ നടക്കുന്ന ദിവസങ്ങളിൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കണ്ണൻകുളങ്ങര വഴി പറയകാട്, കൂട്ടുകാട് വഴി അണ്ടിപ്പിള്ളിക്കാവിലെത്തി തിരിഞ്ഞു പോകണം. അറ്റകുറ്റപണി നടക്കുന്ന സമയങ്ങളിൽ കണ്ടെയ്നർ വാഹനങ്ങൾ കൊടുങ്ങല്ലൂർ ഭാഗത്ത് നിന്നും എറണാകുളത്ത് പോകേണ്ടവ കീത്തോളി ജംഗഷനിൽ നിന്ന് കൊടുങ്ങല്ലൂർ, നെടുമ്പാശേരി വഴി ആലുവയിലെത്തി പോകണം. എറണാകുളത്ത് നിന്ന് കൊടുങ്ങല്ലുർ ഭാഗത്തേക്ക് പോകേണ്ട കണ്ടെയിനറുകൾ ചേരാനല്ലൂർ സിഗ്നലിൽ നിന്നും കളമശേരിയിലെത്തി ആലുവ വഴി പോകേണ്ടതാണെന്നും അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.