കോലഞ്ചേരി:സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് ,സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചു കോട്ടൂർ അംഗൻവാടിയിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. ബാങ്ക് സീനിയർ മാനേജർ ടി.ബിനുരാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ ഐ. ജോസഫ്, ഷിബു പോൾ, സി.ജെ ഇഗ്‌നിസ് ,മേരി സണ്ണി എന്നിവർ സംസാരിച്ചു.