തിരുവാണിയൂർ: സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വ്യാപാരികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയും കുന്നത്തുനാട് സർക്കിൾ ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് ജെയിംസ് പി.വർഗ്ഗീസ് അദ്ധ്യക്ഷനായി. പി.പി റോയി, ബിജിത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ സജി, നീദു നദീറ, വി.കെ വൈശാഖൻ എന്നിവർ ക്ലാസെടുത്തു.