അങ്കമാലി: അങ്കമാലിയിലെ റോഡുകൾ മരണക്കുഴികളായി.ഇന്നലെ
അങ്കമാലിയിൽ യുവാവ് വാഹനാപകടത്തിൽ മരിക്കാൻ കാരണമായതും റോഡിലെ
കുഴിതന്നെ.നോർത്ത് പീച്ചാനിക്കാട് സ്വദേശി ജിമേഷാണ് അപകടത്തിൽ
മരിച്ചത്.റോഡിലെ കുഴി കണ്ട് പെട്ടെന്ന് ബ്രേക്കിട്ട കാറിൽ യുവാവ്
സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ചെന്നിടിച്ചതാണ് അപകടത്തിന് കാരണമായത്.അങ്കമാലി
സി.എസ്.എ.ഓഡിറ്റോറിയത്തിന് സമീപമുള്ള കുഴിയാണ് വില്ലനായത്.ഇവിടെ രണ്ട്
വലിയ ഗർത്തങ്ങൾ ഉണ്ടായിരുന്നു.ദേശവിളക്കുമായി
ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സമിതിയുടെ നേതൃത്വത്തിൽ റോഡിലെ
കുഴികൾ മണ്ണിട്ട് നികത്തിയിരുന്നു.എങ്കിലും മഴപെയ്തതോടെ മണ്ണ്
ഒലിച്ചുപോയതിനാൽ കുഴി വീണ്ടും രൂപപ്പെട്ടു.
ഏതാനും മാസം മുമ്പ്
അങ്കമാലി-മഞ്ഞപ്ര റോഡിൽ എസ്.എൻ.ഡി.പി.കവലയിലെ കുഴിയിൽ വീണ്
സ്‌കൂട്ടറിന്റെ പിന്നിൽ സഞ്ചരിച്ചിരുന്ന
പാറേക്കാട്ടിൽ വീട്ടിൽ ഗ്രേസി മരിച്ചു
.കിടങ്ങൂർ കപ്പേളയ്ക്ക് സമീപം
താമസിക്കുന്ന ഷൈജു ഉതുപ്പുകവലയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ശരീരം
ഭാഗികമായി തളർന്ന അവസ്ഥയിൽ.സ്‌ക്കൂട്ടറിൽ പോകുമ്പോൾ കുഴിയിൽ വീണാണ്
അപകടം
.അങ്കമാലി-മഞ്ഞപ്ര റോഡിൽ നിരവധി പേർ ഇരുചക്രവാഹനത്തിൽ
പോകുമ്പോൾ കുഴിയിൽ വീണ് അപകടത്തിൽ പെട്ടു.