കൊച്ചി: എഴുത്തുകാരി സഹീറ തങ്ങളുടെ പുതിയ നോവൽ വിശുദ്ധ സഖിമാർ പ്രകാശിപ്പിച്ചു. പനമ്പിള്ളിനഗർ കഫേ പപ്പായയിൽ നടന്ന ചടങ്ങിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച മുപ്പത് വനിതകൾ ചേർന്നാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എം.എസ് ജയ, കുഞ്ഞിക്കണ്ണൻ വാണിമേൽ തുടങ്ങിയവർ സംസാരിച്ചു.