കൊച്ചി: പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന 70ാമത് ദേശീയ ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വനിതാടീമിനെ കേരള പൊലീസ് താരം ചിപ്പി മാത്യുവും (പാലക്കാട്) പുരുഷ ടീമിനെ സെൻട്രൽ എക്‌സൈസ് താരം ബേസിൽ ഫിലിപ്പും (കാസർകോട്) നയിക്കും. വനിത ടീം: സ്മൃതി രാധാകൃഷ്ണൻ, ശ്രീകല.ആർ, ജീന പി.എസ്, സ്റ്റെഫി നിക്‌സൺ, അഞ്ജന പി.ജി, നിമ്മി ജോർജ്ജ്, അനീഷ ക്ലീറ്റസ്, റോജാമോൾ.ജി, കവിത ജോസ്, അമൃത ഇ.കെ, അലീന സെബി, ചിപ്പി മാത്യു. പി.സി ആന്റണിയാണ് പരിശീലകൻ. പുരുഷ ടീം: ഷിനുമോൻ അഗസ്റ്റിൻ, ബേസിൽ ഫിലിപ്പ്, രാഹുൽ ശരത്, ജിഷ്ണു ജി നായർ, ഗ്രിഗോ മാത്യു വർഗീസ്, സുഗീത് നാഥ്, ശരത്.എസ്, അമിൽ നാഥ്.എ, അഖിൽ ബിജു, സെജിൻ മാത്യു, അഖിൽ എ.ആർ, ജോമോൻ ജോസ്. പരിശീലകൻ: ആന്റണി സ്റ്റീഫൻ.