കൊച്ചി: മറ്റുവ്യാപാരികൾക്കെന്നപോലെ ഹോട്ടലുകൾക്കുള്ള ജി.എസ്.ടി കോമ്പോസിഷൻ നിരക്ക് അഞ്ചു ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റ് മാർച്ച് നടത്താൻ എറണാകുളത്തു ചേർന്ന കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കൺവെൻഷൻ തീരുമാനിച്ചു. ടി.ജെ വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹോട്ടൽ വ്യവസായരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ കൺവെൻഷനിൽ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് മൊയ്ദീൻ കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. വിവിധ ചാരിറ്റി പ്രവത്തനങ്ങളുടെ ഉദ്ഘാടനം രക്ഷാധികാരി ജി.സുധീഷ് കുമാർ നിർവഹിച്ചു. ജനറൽ സെക്രട്ടറി ജി. ജയ്‌പാൽ, കെ.പി ബാലകൃഷ്ണ പൊതുവാൾ, പ്രസാദ് ആനന്ദഭവൻ, ജി.കെ. പ്രകാശ് എന്നിവർ പ്രസംഗിച്ചു.