കൊച്ചി: ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി രചിച്ച പോരാട്ടങ്ങൾ തുടങ്ങിയിട്ടേയുള്ളെന്ന ലഘുലേഖ പ്രകാശനം ഇന്ന് വൈകിട്ട് ആറിന് കലൂർ ശ്രീരാമകൃഷ്ണാശ്രമത്തിൽ നടക്കും. സമ്മേളനം ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാൽ പ്രകാശനം നിർവഹിക്കും. പി.ഐ.തമ്പി ആദ്യ കോപ്പി സ്വീകരിക്കും. മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ അദ്ധ്യക്ഷത വഹിക്കും. കലൂർ ഏരിയാ പ്രസിഡന്റ് കെ.സി.വിജയൻ, ജില്ലാ സെക്രട്ടറി അഡ്വ.ശ്രീകുമാർ തട്ടാരത്ത് തുടങ്ങിയവർ സംസാരിക്കും.