കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 ഭരണ സമിതി പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കിഴക്കമ്പലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടക്കും. രാവിലെ 10 ന് ഡി.സി.സി ജില്ലാ സെക്രട്ടറി ടി.എച്ച് അബ്ദുൾ ജബ്ബാർ മാർച്ച് ഉദ്ഘാടനം ചെയ്യും. ഭരണ സമിതിയുടെ അഴിമതി അന്വേഷിക്കണം, ബി.എം, ബി.സി ടാറിംഗിനായി വിവിധ ഭാഗങ്ങളിലെ റോഡിൽ നിന്നും മണ്ണ് മാറ്റിയത് മാനദണ്ഡങ്ങൾ പാലിച്ചില്ല, ആടു ഗ്രാമം, തൊഴിലുറപ്പ് പദ്ധതികളിൽ നടന്ന അഴിമതി അന്വേഷിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടക്കുന്നത്.