thalukhospital
.താലൂക്കാശുപത്രിയിൽ 108 ആംബുലൻസ് നഗരസഭ അധ്യക്ഷ എം എ ഗ്രേസി ഫ്ലാഗ് ഓഫ് ചെയ്യുന്നു.

അങ്കമാലി: താലൂക്കാശുപത്രിയിലേക്ക് സംസ്ഥാന സർക്കാർ അനുവദിച്ച 108 ആംബുലൻസിന്റെ പ്രവർത്തനം ആരംഭിച്ചു. ആശുപത്രി അങ്കണത്തിൽ ചെയർപേഴ്സൺ എം.എ. ഗ്രേസി ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പുഷ്പമോഹൻ അദ്ധ്യക്ഷയായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ ലില്ലി വർഗീസ്, ഷോബി ജോർജ് , യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ റീത്തപോൾ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.കെ. സലി സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബ് നന്ദിയും പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആംബുലൻസിന്റെ സേവനം സൗജന്യമാണ്. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും അവശ്യം വേണ്ട രോഗികളെ വീടുകളിൽ നിന്നും ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും സർക്കാർ ആശുപത്രിയിൽ നിന്നും മറ്റ് ആശുപത്രികളിലേക്ക് രോഗികളെ മാറ്റുന്നതിനും സേവനം ലഭ്യമാണ്. മൃതദേഹം കയറ്റില്ല.ഫോൺ: 108.