കൊച്ചി: ആൾ ലൈറ്റ്‌സ് ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ഫെബ്രുവരി 8 മുതൽ 12 വരെ കൊച്ചിയിൽ മൂന്ന് സ്ഥലങ്ങളിലായി നടക്കും. ആലിഫിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്‌ഘാടനം ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാറും ഏരീസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് സി.ഇ.ഒ സോഹൻ റോയിയും ചേർന്ന് നിർവഹിച്ചു. അന്തർദേശീയ ചിത്രങ്ങളുൾപ്പെടെ അമ്പതിലേറെ മികച്ച സിനിമകൾ പ്രദർശിപ്പിക്കും. ഗോൾഡ് സൂക്ക് മാളിലെ ക്യൂ സിനിമാസ്, ഡർബാർ ഹാൾ ഗ്രൗണ്ട്, ടൗൺ ഹാൾ എന്നിവിടങ്ങളായിരിക്കും മേളയുടെ പ്രധാന വേദികൾ.