കൊച്ചി: അയ്മനം രവീന്ദ്രൻ രചിച്ച കാശ്‌മീരിലെ കുങ്കുമപ്പുലരികൾ എന്ന യാത്രാവിവരണ പഠന നിരീക്ഷണ ഗ്രന്ഥം ശനിയാഴ്ച വൈകിട്ട് നാലിന് ജി. ഓഡിറ്റോറിയത്തിൽ പ്രൊഫ.എം.കെ. സാനു പ്രകാശിപ്പിക്കും. എഴുത്തുകാരൻ സി. രാധാകൃഷ്ണൻ ആദ്യകോപ്പി ഏറ്റുവാങ്ങും. കവി എസ്. രമേശൻനായർ മുഖ്യപ്രഭാഷണവും പുസ്തകപരിചയവും നടത്തും. ബാലചന്ദ്രൻ വടക്കേടത്ത്, ഡോ.ടി.എൻ. വിശ്വംഭരൻ, ഡോ. അമ്പലപ്പുഴ ഗോപകുമാർ, ഡോ. നെടുമുടി ഹരികുമാർ, ഡി. ബാബുരാജ് തുടങ്ങിയവർ സംസാരിക്കും.