wa
ഞാറയ്ക്കൽ, മുരിക്കുംപാടം കുടിവെള്ള സംഭരണികളുടെ പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കാലിക്കുടം ഉടയ്ക്കൽ സമരം


കൊച്ചി: ഞാറയ്ക്കൽ-മുരിക്കുംപാടം ശുദ്ധജല സംഭരണികളുടെ പണി ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എറണാകുളം ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസിന് മുന്നിൽ കാലിക്കുടം ഉടച്ച് പ്രതിഷേധിച്ചു. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി വിക്ടർ മരക്കാശേരി അദ്ധ്യക്ഷനായി.
എം. രാജഗോപാൽ, ജോണി വൈപ്പിൻ, ഫ്രാൻസിസ് അറയ്ക്കൽ, ജോസഫ് നരികുളം, വർഗീസ് കാച്ചപ്പിള്ളി, എം. കെ. ജോൺ, കെ. കെ. പാർത്ഥൻ, കെ. എസ്. പത്മനാഭൻ, ആന്റണി പുന്നത്തറ, റെയ്ച്ചൽ റോബർട്ട്, അൽഫോൺസ മാത്യൂസ്, ഡോളി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.