പള്ളുരുത്തി: തക്ഷശിലയുടെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് നടന്ന സൗഹൃദ കൂട്ടായ്മ പള്ളുരുത്തിയിൽ എൻ.സി.പി.നേതാവ് ടി.പി.പീതാംബരൻ ഉദ്ഘാടനം ചെയ്തു. വി.പി.ശ്രീലൻ അദ്ധ്യക്ഷത വഹിച്ചു. കാരുണ്യ പ്രവർത്തകനായ എം.എക്സ്. ജൂഡ്സൺ, സാമൂഹ്യ പ്രവർത്തകൻ ജോബ് കടുങ്ങാംപറമ്പിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വി.കെ. മനോഹരൻ, വി.മുരളിധരൻ, സി.ജെ.സേവ്യർ, എ.എ.അബ്ദുൾ അസീസ്, കെ.സുരേഷ്, കെ.എം.ജഗദീഷ്, തമ്പി സുബ്രഹ്മണ്യം തുടങ്ങിയവർ സംബന്ധിച്ചു.